വണ്ടിപ്പെരിയാർ: സ്വകാര്യ ഏലത്തോട്ടത്തിൽ മ്ലാവിന്റെ രണ്ടു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തി. 63ാം മൈലിനു സമീപത്തെ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വനപാലകരെ വിവരം അറിയിച്ചതിനെത്തുടർന്ന് കുമളി റേഞ്ച് ഓഫീസർ ജി.ജയചന്ദ്രൻനും സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ചെങ്കുത്തായ മലഞ്ചെരുവിൽ നിന്നും വീണു മരത്തിന്റെ വേര് തലയിൽ തറച്ചതാണ് മ്ലാവ് ചാകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .