വെള്ളത്തൂവൽ : വെള്ളത്തൂവൽ ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സംം12ന് വിപുലമായ പരിപാടികളോടെ നടത്തും. രാവിലെ 5.30 മുതൽ പ്രത്യേക പൂജകൾ ആരംഭിക്കും. 10.30ന് ക്ഷേത്രം ശാന്തി രതീഷ് കല്ലിക്കുന്നേൽ പൊങ്കാല അടുപ്പുകളിലേയ്ക്ക് ദീപം പകരും. പൊങ്കാല നിവേദ്യത്തിന് ശേഷം 12 ന് മഹാപ്രസാദം ഊട്ട് നടക്കും.

കലൂർ പള്ളിയിൽ തിരുനാൾ

തൊടുപുഴ : കലൂർ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. യോഹന്നാൻ മാംദാനയുടെയും രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് ആരംഭിക്കുമെന്ന് വികാരി ഫാ. ജോർജ് നെടുംകല്ലേൽ അറിയിച്ചു. രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകിട്ട് 4.30ന് ഫാ. ക്ലിന്റ് കാർക്കാംതൊട്ടിയിൽ സി.എം.ഐ. ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. പോൾ നെടുമ്പുറത്ത് തിരുനാൾ സന്ദേശം നൽകും. തുടർന്ന് 6.30ന് പ്രദക്ഷിണം. 3ന് രാവിലെ 7 മണിയ്ക്ക് വിശുദ്ധ കുർബാന. വൈകിട്ട് 4.15ന് ലദീഞ്ഞ്, 4.30ന് ഫാ. മിനേഷ് പുത്തൻപുരയിൽ സി.എം.ഐ നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന, ഫാ. പോൾ ചൂരത്തൊട്ടിയിൽ തിരുനാൾ സന്ദേശം നൽകും. 6.30ന് പ്രദക്ഷിണം.

പെൻഷനേഴ്സ് യൂണിയൻ വാർഷികം

വെള്ളത്തൂവൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെള്ളത്തൂവൽ യൂണിറ്റ് വാർഷികം ഗവ. എൽ.പിസ്‌കൂളിൽ നടന്നു. സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡന്റ് റ്റി.കെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം ഗോപി , പി .എൻ. ബാലകൃഷ്ണൻ , കെ.എ. പരീത്, ഡോ.പി.വി രാധ, സി.ജെ ജോൺസൺ, സി.ജെ. ഹരി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി. അഗസ്റ്റിൻ (പ്രസിഡന്റ്), പി.എസ് ജോർജ് (വൈസ് പ്രസിഡന്റ്), എം.ജെ. തോമസ് (സെക്രട്ടറി), കെ.പി. രാധാകൃഷ്ണൻ (ജോയിന്റ്‌ സെക്രട്ടറി), സി.ജെ ഹരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രതിഷ്ഠാദിന വാർഷികോത്സവം

പൂമാല : എസ്.എൻ.ഡി.പി. യോഗം പൂമാല ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാദിന വാർഷികോത്സവം 3 മുതൽ 5 വരെ ക്ഷേത്രം തന്ത്രി മൂഴിക്കോട് ഹംസാനന്ദൻ, വൈക്കം ബെന്നി ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും . 3 രാവിലെ 6 ന് ഗണപതി ഹോമം , 10ന് ഉത്സവ സന്ദേശം ഡോ. കെ. സോമൻ , 11 നും 12 നും മദ്ധ്യേ കൊടിയേറ്റ് , 1 ന് മഹാ പ്രസാദ ഊട്ട്, വൈകിട്ട് 5 ന് നടതുറക്കൽ , 7 ന് ഭജന , 4 ന് രാവിലെ 6 നു അഷ്ടദ്രവ്യ മഹാഗണപതി ഹോമം , 11 ന് ഉച്ചപൂജ , 12 ന് മഹാപ്രസാദ ഊട്ട് , വൈകിട്ട് 5 ന് നടതുറക്കൽ , 6 .30 ന് വിശേഷാൽ ദീപാരാധന , ഭജന, 5 രാവിലെ 7 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം , 10 .30 ന് പ്രതിഷ്ഠാ വാർഷിക കലശാഭിഷേകം തുടർന്ന് മഹാഗുരുപൂജ , 1 ന് മഹാപ്രസാദ ഊട്ട് , വൈകിട്ട് 6 ന് പന്നിമറ്റം പൂങ്കുളം ശ്രീദേവിക്ഷേത്ര സന്നിധിയിൽ നിന്നും താലപ്പൊലി ഘോഷയാത്ര എന്നിവയാണ് പ്രധാന ചടങ്ങുകൾ .