പീരുമേട്: എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ 110 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി. എറണാകുളം സ്വദേശികളായ ഷാനവാസ് അലി (28) അഭിജിത്ത് കൃഷ്ണ (22) എന്നിവരെയാണ് പീരുമേട് റേഞ്ച് അസി: എക്‌സൈസ് ഇൻസ്‌പെക്ടർ സി.ബി.വിജയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. ദേശീയപാത 183 ൽ പീരുമേട് തട്ടാത്തിക്കാനം ഭാഗത്ത് ഇന്നലെ വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സിവിൽ എക്‌സൈസ് ഓഫിസർമാരായ ഷൈജു .വി .റ്റി, അനീഷ്.എസ് , ബൈജു.ബി., വിനോദ് പി.കെ ,ഡ്രൈവർ സുമേഷ് പി.എസ് എന്നിവർ പങ്കെടുത്തു.