തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ സംഘടിപ്പിക്കുന്ന പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്സ് 16, 17 തീയതികളിൽ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടക്കും.

കുടുംബഭദ്രത, വ്യക്തിത്വവികസനം, മാതൃകാദമ്പതികൾ, ഗർഭധാരണം, പ്രസവം, ശിശുസംരക്ഷണം, സ്ത്രീപുരുഷ ലൈംഗീകത, ഗുരുദേവധർമ്മം, സംഘടനാപരിചയം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളുണ്ടാകും. 16ന് രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9ന് യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ക്ലാസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ഡോ. കെ.സോമൻ അദ്ധ്യക്ഷത വഹിക്കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഷാജി കല്ലാറ, ഡയറക്ടർ ബോർഡ് മെമ്പർ വി. ജയേഷ് തുടങ്ങിയവർ സംസാരിക്കും. കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾ അതത് ശാഖ സെക്രട്ടറിമാരുടെ ശുപാർശ സഹിതം യൂണിയൻ ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.