മൂലമറ്റം ∙ മൂലമറ്റം പ്രദേശത്ത് വിതരണത്തിന് എത്തിച്ച റേഷൻ അരിയിൽ ചെള്ളും പുഴുക്കളുമെന്ന് ആക്ഷേപം. ഈ മാസം വിതരണത്തിന് കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത വെള്ള അരിയിലാണ് കീടങ്ങൾ നിറഞ്ഞിരിക്കുന്നത്. ഈ അരി ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ കാർഡ് ഉടമകൾ വാങ്ങാൻ വിസമ്മതിക്കുകയാണെന്ന് റേഷൻ വ്യാപാരികളും പറഞ്ഞു. ബിപിഎൽ വിഭാഗത്തിൽ പെട്ടവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായത്. അര കിലോ കുത്തരിയും പൂഴു അരിക്കുന്ന മൂന്നര കിലോ വെള്ളയരിയുമാണ് ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് ഈ ആഴ്ച അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യം.