തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ ളൂയിസാ എസ്എബിഎസ് (ത്രേസ്യാമ്മ ജോൺ - 78, കാരിതടത്തിൽ, നെയ്യശേരി) നിര്യാതയായി. കലയന്താനി, വെള്ളത്തൂവൽ, ചെപ്പുകുളം, വാഴത്തോപ്പ്, കൊടുവേലി, കോടിക്കുളം, പന്നിമറ്റം, ആനിക്കാട്, ചിലവ്, തങ്കമണി, ചുരുളി, മരിയാപുരം, ജയ്റാണി തൊടുപുഴ, തച്ചുടപറമ്പ്, പെരുമ്പള്ളിച്ചിറ, മാറിക തുടങ്ങിയ മഠങ്ങളിൽ പരേത സേവനം അനുഷ്ഠിച്ചി്ടുണ്ട്. കാരിതടത്തിൽ പരേതരായ ജോൺ - മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ - ഏലിക്കുട്ടി, പരേതരായ മാത്യു, അബ്രാഹം, ജോസഫ്, സിസ്റ്റർ റെയ്‌നോൾഡ് എഫ്സിസി, സിസ്റ്റർ റോമോൾഡ് എഫ്സിസി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മാറിക മഠം സെമിത്തേരിയിൽ.