തൊടുപുഴ: ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി നിന്ദയിൽ പ്രതിഷേധിച്ച് തെടുപുഴയിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ഗാന്ധി പ്രതിമയിൽ പുഷ്പങ്ങളർപ്പിച്ച പ്രവർത്തകർ ഗോഡ്‌സെയുടെ ചിത്രങ്ങൾ കത്തിച്ചു. അസ്ലം ഓലിക്കൽ അധ്യക്ഷത വഹിച്ച യോഗം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരെ അറസ്റ്റ് ചെയ്യേണ്ട അധികാരികൾ അവർക്ക് കൂട്ട് നിൽക്കുന്ന നിലപാട് സ്വീകരിക്കുന്നത് അപമാനകരമാണെന്ന് ടോണി തോമസ് പറഞ്ഞു. പ്രതിഷേധ യോഗത്തിനും പ്രകടനത്തിനും കെ.എസ്.യു നേതാക്കളായ അജയ് പുത്തൻപുരക്കൻ, അനസ്സ് ജിമ്മി, ജിബിൻ ജോസ്, റഹ്മാൻ ഷാജി, അരുൺ ബാബു, അൽത്താഫ് സുധീർ , ജിനോ എന്നിവർ നേതൃത്വം നല്കി.