ഇടുക്കി: ജില്ലാ ആരോഗ്യവകുപ്പ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ കാൻസർദിന ഫോൺ ഇൻ പ്രോഗ്രാം നടത്തുന്നു. ഒമ്പത് മുതൽ അഞ്ച് വരെ കാൻസർ രോഗികൾക്കും പൊതുജനങ്ങൾക്കും വിളിക്കാം. ഫോൺ നമ്പർ: 9446927341, 9447523169, 9496179167, 7012407037. കാൻസർ പെൻഷൻ, കാൻസർ പരിചരണം, കാൻസർ സംബന്ധമായ മറ്റു സംശയങ്ങൾക്കും കാൻസർ രോഗ വിദഗ്ദ്ധർ (രണ്ട് ഓങ്കോളജി ഡോക്ടർമാർ), പാലിയേറ്റീവ് പരിചരണ വിദഗ്ദ്ധർ എന്നിവർ മറുപടി പറയും.