ചെറുതോണി: മോഷണക്കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തു. മണിയാറൻകുടി സ്വദേശി പള്ളിക്കുന്നേൽ നിഥിൻ തങ്കച്ചനെയാണ് (24) ഇടുക്കി എസ്.ഐ ടി.സി മുരുകന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മണിയാറൻകുടിയിലുള്ള വീട്ടിൽ നിന്ന് ഒന്നരപവന്റെ മാല മോഷ്ടിച്ച് ഇടുക്കിയിലുള്ള സ്വകാര്യ ബാങ്കിൽ പണയം വയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.