ചെറുതോണി: ജില്ലാ വ്യാപാരഭവന്റെ കെട്ടിടത്തിൽ കുടുങ്ങിയ പട്ടിയെ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള കെ.എസ്.എഫ്.ഇയുടെ വരാന്തയിൽ നിന്ന് സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡിന്റെയും മതിലിന്റെയും ഇടയിലേക്ക് വീണ പട്ടി രക്ഷപ്പെടാൻ മാർഗമില്ലാതെ കിടക്കുകയായിരുന്നു. കെട്ടിട ഉടമസ്ഥർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസുമെത്തി രക്ഷപെടുത്തുകയായിരുന്നു.