mm
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് സംഘം നിവേദനം നല്കുന്നു.

മറയൂർ: കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം തേടി ജനപ്രതിനിധികളുടെയും കർഷകരുടെയും നേതൃത്വത്തിലുള്ള സംഘം മന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നൽകി. റീ സർവേ, പാരമ്പര്യമായി കൈവശം വച്ച് അനുഭവിക്കുന്നവർക്ക് പട്ടയം, സെറ്റിൽമെന്റ് പ്രശ്നം, കുറിഞ്ഞി പ്രദേശ അതിരുകളുടെ നിർണ്ണയം, ഗ്രാന്റിസ് മരങ്ങളുടെ നിർമാർജ്ജനം തുടങ്ങിയ ആവശ്യങ്ങളാണ് മന്ത്രിക്ക് സംഘം നിവേദനമായി നൽകിയത്. എസ്. രാജേന്ദ്രൻ എം.എൽ.എ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, കാന്തല്ലൂർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം സമർപ്പിച്ചത്.