പീരുമേട്: താലൂക്കിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് പീരുമേട് ലേബർ ഭവനിൽ നിയമ സഹായ സെല്ലിന്റെ പ്രവർത്തനം തുടങ്ങി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെയടക്കം തൊഴിലാളികൾക്ക് കിട്ടാനുള്ള ചികിത്സാ ആനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട്, ശമ്പളം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിയമ സഹായം നിയമ സഹായ സെല്ലിൽ നിന്ന് ലഭ്യമാകും. എച്ച്.ആർ.പി.ഡബ്ല്യു യുണിയൻ ജനറൽ സെക്രട്ടറി എം.എ. റഷീദ് ഉദ്ഘാടനം ചെയ്തു.