sndp
വിജയത്തിന്റെ പടവുകൾ നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉത്ഘാടനം ചെയ്യുന്നു.

നെടുങ്കണ്ടം:എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി വിജയത്തിന്റെ പടവുകൾ എന്ന പേരിൽ നടത്തിവരുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പരയുടെ മൂന്നാമത് ക്ലാസ് യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രഡിഡന്റ് അനന്ദ് കോടിയാനിചിറയുടെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി അജീഷ് കല്ലാർ സ്വാഗതം ആശംസിച്ചു. നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് ഇൻചാർജ്ജ് ജയൻ കല്ലാർ മുഖ്യപ്രഭാഷണം നടത്തി. ഗുരുധർമ പ്രചാരകൻ ബിജു പുളിക്കലേടത്ത്, അദ്ധ്യാപകരായ ലെനിൻ പുളിക്കൽ, ജ്യോതിഷ്, അജിതകുമാരി, സ്വപ്ന എന്നിവർ ക്ലാസുകൾ നയിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീബ ദിലീപ്, സെക്രട്ടറി വിമല തങ്കച്ചൻ, അനില സുദർശനൻ, യൂണിയൻ സൈബർ സേന ചെയർമാൻ നിജുമോൻ ബാബു, യൂത്ത് മൂവ്‌മെന്റ് കൗൺസിലർമാരായ സുമേഷ് കല്ലാർ, ദിലീപ് രാമക്കൽമേട്, വിഷ്ണു പുഷ്പകണ്ടം, മുണ്ടിയെരുമ ശാഖാ പ്രസിഡന്റ് കെ.കെ. രാജു, സൈബർ സേന യൂണിയൻ കൺവീനർ അമ്പിളി ജയൻ, ജില്ലാ കമ്മിറ്റി അംഗം രാഹുൽ രഘു, വൈസ് ചെയർമാൻ വിഷ്ണു ഷാലി, ജോയിന്റ് സെക്രട്ടറി വിഷ്ണു തേർഡ് ക്യാമ്പ്, യൂണിയൻ കുമാരി സംഘം പ്രസിഡന്റ് അനുപ്രഭ സജി, കുമാര സംഘം പ്രസിഡന്റ് അലൻ ഷിജു, സൈബർ സേന കമ്മറ്റി അംഗങ്ങളായ അനന്തു അനിൽ, അനന്തു സാബു, എം.സി അഖിൽ, അഭിജിത്ത് കോമ്പയാർ,കല്ലാർ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുകേഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അരുൺ കുമാർ നന്ദി പറഞ്ഞു.