രാജാക്കാട്: പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളും, ഡിവൈൻ ഗുഡ്‌നെസ് ബൈബിൾ കൺവെൻഷനും നാളെ മുതൽ 10 വരെ നടക്കും. നാളെ മുതൽ എട്ട് വരെ രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ അഖണ്ഡ ജപമാല, നാലിന് വിശുദ്ധ കുർബാന. അഞ്ച് മുതൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ കൺവൻഷൻ ഇടുക്കി രൂപത വികാരി ജനറാൾ മോൺ.അബ്രാഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകിട്ട് നാലിന് നൊവേന, 4.15 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന ഫാ. ജോർജ്ജ് ഇടവഴിക്കൽ. 5.15 ന് പ്രദക്ഷിണം പൊന്മുടി ഗ്രോട്ടോയലേക്ക്. 6.15 ന് വചന സന്ദേശം ഫാ. ജോബി വെള്ളപ്ലാക്കൽ, ലദീഞ്ഞ്, തിരിപ്രദക്ഷിണം, സമാപനാശീർവ്വാദം. 10ന് രാവിലെ ഏഴിന് വിശുദ്ധ കുർബ്ബാന, 10.30 ന് ആഘോഷപൂർവ്വമായ തിരുനാൾ കുർബ്ബാന ഫാ. മാത്യു പൊന്നമ്പേൽ, തിരുനാൾ സന്ദേശം ഫാ. ഷജോ കുമ്മിണിയിൽ,12 ന് പ്രദക്ഷിണം. ഒന്നിന് സമാപനാശീർവ്വാദം, സ്‌നേഹവിരുന്ന് എന്നിവയും നടത്തുമെന്ന് വികാരി ഫാ.മാത്യു കൊല്ലംപറമ്പിൽ അറിയിച്ചു.