രാജാക്കാട്: ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ ആദ്യചൊവ്വ ആചരണം നാളെ നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബ്ബാന, നൊവേന. 10ന് ആഘോഷമായ വിശുദ്ധ കുർബ്ബാന, നൊവേന, വചന പ്രഘോഷണം, ആരാധന. ഫാ. ജെയിംസ് മാക്കിയിൽ, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുശേഷിപ്പ് ചുംബനം, ഊട്ടുനേർച്ച. വൈകിട്ട് 4.30ന് വിശുദ്ധ കുർബ്ബാന, നൊവേന. ആചരണത്തിന്റെ ഭാഗമായി കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി മോൺ. അബ്രാഹം പുറയാറ്റ്, പ്രോവികാരി ഫാ. ജോബി വാഴയിൽ, സഹവികാരി ഫാ. ആനന്ദ് പള്ളിവാതുക്കൽ എന്നിവർ അറിയിച്ചു.