amritha
അമൃത എക്സ്പ്രസ്സിനെ ഉടുമലൈ റെയിൽവേ സ്റ്റേഷനിൽ എതിരേൽക്കുന്നു.

മറയൂർ: ഹൈറേഞ്ച് നിവാസികൾക്ക് ആഹ്ളാദമേകി തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് ഉടുമലൈ റെയിൽവേ സ്റ്റേഷനിൽ നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കി. അമൃതയെ സ്വീകരിക്കാൻ പൊള്ളാച്ചി എം.പി സി. മഹേന്ദ്രന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ എത്തിയിരുന്നു. 9.30 ന് എത്തിയ ട്രെയിൻ 9.35 ന് മഹേന്ദ്രൻ പച്ചക്കൊടി ഉയർത്തിയതിനെ തുടർന്ന് പഴനി വഴി മധുരയിലേക്ക് കൂകി പാഞ്ഞു. ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചതോടെ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പവും ചിലവ് കുറഞ്ഞതുമാകും. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് (16343) തിരുവനന്തപുരത്ത് നിന്ന് രാത്രി 10 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30ന് ഉടുമലയിലെത്തും. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) മധുരയിൽ നിന്ന് വൈകിട്ട് 3.45 ന് പുറപ്പെട്ട് 6.40 ന് ഉടുമലയിലെത്തും.