തൊടുപുഴ: കേന്ദ്ര സർക്കാർ നടപ്പാക്കിയ സമ്പത്തീക സംവരണം പിൻവലിക്കണം, എസ്.സി വിഭാഗങ്ങളുടെ സംവരണ ശതമാനം ഉയർത്തുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് സാംബവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മാർച്ചിനും ധർണയ്ക്കും തൊടുപുഴ യൂണിയൻ സെക്രട്ടറി അജീഷ് ടി.എ, പീരുമേട് യൂണിയൻ സെക്രട്ടറി സാബു, യൂണിയൻ മെമ്പർമാരായ ടി.കെ മാധവൻ, ടി.കെ ഷാബു, എം.സി. സുരേഷ്, മാധവൻ പുളിയ്ക്കക്കുന്നേൽ, ഉഷാ ബാബു, പി.എം. മാധവി, വത്സ ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
മുയൽ വളർത്തൽ പദ്ധതി
ഇടവെട്ടി: ഇടവെട്ടി പഞ്ചായത്ത് തെക്കുംഭാഗം വെറ്റിനറി ഡിസ്പെൻസറി വഴി വനിതകൾക്ക് മുയൽ വളർത്തൽ പദ്ധതി പ്രകാരം വിതരണം നടത്താൻ മുയൽ നൽകാൻ തയ്യാറുള്ളവർ അഞ്ചിന് മുമ്പായി തെക്കുംഭാഗം മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.