കുമളി: കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ആറ്, ഏഴ് തീയതികളിൽ സെക്രട്ടേറിയറ്റ് പടിക്കൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്തും. വിശ്വകർമ്മ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, ഉദ്യോഗ സംവരണം വർദ്ധിപ്പിക്കുക, ദേവസ്വം ബോർഡിലും, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലും പ്രാതിനിധ്യം നൽകുക, പരമ്പരാഗത തൊഴിലാളി പ്രഖ്യാപന തുടർനടപടികൾ സ്വീകരിക്കുക, വിദ്യാഭ്യാസ സംവരണം 4% ഉയർത്തുക, ഗോർഡ്‌ അപ്രൈസർ തസ്തിക സ്വർണ്ണ പണിക്കാർക്ക് സംവരണത്തിലൂടെ ഉറപ്പാക്കുക, വിശ്വകർമ്മ ദിനമായ സെപ്തംബർ 17 പൊതു അവധിയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിറുത്തിയാണ് സമരം. ഇടുക്കി ജില്ലയിൽ നിന്ന് 500 സമര ഭടന്മാർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സതീഷ് കോടിയാനിചിറ അദ്ധ്യക്ഷത വഹിച്ച യോഗം കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുകയും 10 കോടി രൂപാ ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്ത ഇടതു സർക്കാരിനെ യോഗം അഭിനന്ദിച്ചു. സജി വെമ്പള്ളിൽ, സി.വി. ശശീന്ദ്രൻ, വിജയൻ മാരുകല്ലേൽ, സി.കെ. ഗോപി, മണിക്കുട്ടൻ, ഷീബാ ജയൻ, ഷേർലി പീതാബരൻ, ഓമന ഗോപാലൻ എന്നിവർ സംസാരിച്ചു.