wagamon
കേന്ദ്ര സ്വദേശിദർശൻ ടൂറിസം പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ വാഗമൺ ടൂറിസം കേന്ദ്രം

ചെറുതോണി: വാഗമൺ ടൂറിസം പദ്ധതി 17ന് രാവിലെ 11ന്‌ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുമെന്ന് ജോയ്‌സ്‌ ജോർജ്ജ് എം.പി അറിയിച്ചു. കേന്ദ്ര സ്വദേശി ദർശൻ ടൂറിസം പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച് 17ന് ജനങ്ങൾക്കായി സമർപ്പിക്കും. വാഗമൺ ഗെവി ടൂറിസം പദ്ധതികൾക്കായി കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് 99 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഒന്നര വർഷം മുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച പദ്ധതിയാണിത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി എം.എം. മണി, ഇ.എസ്. ബിജിമോൾ എം.എൽ.എ, ജില്ലാ കളക്ടർ കെ. ജീവൻ ബാബു എന്നിവർ പങ്കെടുക്കും. വാഗമൺ മൊട്ടക്കുന്നുകളുടെ സ്വാഭാവികത നഷ്ടപ്പെടാതെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് പദ്ധതി രൂപകല്പന ചെയ്ത് കൃത്യസമയത്തുതന്നെ നിർമ്മാണം പൂർത്തിയാക്കിയത്.