moo-ga-
അവശ നിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയെ മുട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

മുട്ടം: തോട്ടുംകരയിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയെ സുരക്ഷിതമായി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് വെള്ളിമൂങ്ങയെ വനം വകുപ്പിന് കൈമാറി. ഞായറാഴ്ച രാത്രി പത്ത് മണിയോടെ തോട്ടുംകരയ്ക്ക് സമീപത്ത് നിന്ന് കുമ്മിണിയിൽ ജോയൽ, തേക്കുംകാട്ടിൽ എബിൻ സെബാസ്റ്റ്യൻ എന്നിവരാണ് തീരെ അവശ നിലയിലായ വെള്ളിമൂങ്ങയെ കണ്ടത്. ഉടൻ തന്നെ മുട്ടം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.