മുട്ടം: കാറിനു പിറകിൽ ഇടിച്ച ശേഷം നിറുത്താതെ ആഡംബര ജീപ്പ് നാട്ടുകാർ തടഞ്ഞു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഒളമറ്റത്തു വെച്ചാണ് മുട്ടം സ്വദേശികളായ കുടുബം സഞ്ചരിച്ചിരുന്ന കാറിനു പിറകിൽ ജീപ്പ് ഇടിച്ചത്. കൊല്ലപ്പള്ളി സ്വദേശിയായ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. ജീപ്പിൽ ഉണ്ടായിരുന്നവർ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇടിച്ചതിന് ശേഷം നിറുത്താതെ പോയ ജീപ്പ് മുട്ടം ബാറിനുള്ളിലേക്ക് പ്രവേശിച്ചു. സംഭവമറിഞ്ഞ നാട്ടുകാർ ബാറിൽ നിന്ന് പുറത്തു വന്ന ജീപ്പ് ടൗണിൽ തടഞ്ഞു. കാറിൽ ഇടിച്ച സമയത്തും ജീപ്പിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി കാർ യാത്രികർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. കാറിനുണ്ടായ തകരാർ പരിഹരിക്കാമെന്ന ഉറപ്പിൻമേൽ പ്രശ്നം ഒത്തുതീർപ്പാക്കി.