വെള്ളത്തൂവൽ: മേരിലാന്റ് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷികളായ ഗീവർഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 8, 9, 10 തീയതികളിൽ നടക്കും. ആദ്യ ദിവസം ഉച്ചകഴിഞ്ഞ് 4.15ന് കൊടിയേറ്റ്. തുടർന്ന് ലദീഞ്ഞ്,​ റവ.ഫാ. ജോയീസ് ഉറുമ്പുകുഴിയിൽ നയിക്കുന്ന വി.കുർബാന,​ രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് 4.30ന് സ്ലീവാമല വികാരി റവ. ഫാ. തോമസ് ശൗര്യാംകുഴിയിൽ നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബ്ബാന, സന്ദേശം, കാഴ്ച സമർപ്പണം. ആറിന് സെന്റ് തോമസ് കപ്പേളയിലേക്ക്
പ്രദക്ഷിണം,​ ഏഴിന് സമാപന ആശീർവ്വാദം,​ മൂന്നാം ദിവസം രാവിലെ 10.30 ന് റവ. ഫാ. വർഗീസ് പാലാട്ടി നയിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന. തുടർന്ന് റവ. ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ നൽകുന്ന സന്ദേശം, 12 ന് തിരുനാൾ പ്രദക്ഷിണം,​ ഒന്നിന് ഊട്ടു നേർച്ച, സമാപനം എന്നിവ നടക്കും.