തൊടുപുഴ: തിരക്കേറിയ വെങ്ങല്ലൂർ ജംഗ്ഷനിലും തൊടുപുഴ മോർ ജംഗ്ഷനിലുമുള്ള വെയിറ്റിംഗ് ഷെഡുകളും ട്രാഫിക് ഐലന്റുകളും ഉടൻ പരിഷ്‌കരിക്കുമെന്നും ഇതിനായി ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ഉടൻ വിളിക്കുമെന്നും തൊടുപുഴ നഗരസഭ ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ അറിയിച്ചു. വെയിറ്റിംഗ് ഷെഡുകളുടെ പരിഷ്‌കരണത്തിനുള്ള പ്രാരംഭ നടപടികളും ഉടൻ ആരംഭിക്കും. രണ്ട് വെയിറ്റംഗ് ഷെഡുകളും ട്രാഫിക് ഐലന്റുകളും ജില്ലാ കളക്ടർ കെ. ജീവൻ ബാബു, നഗരസഭ ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ അഡ്വ. ദിനേശ് എം. പിള്ള, തൊടുപുഴ ജോ. ആർ.ടി.ഒ കെ. ശങ്കരൻ പോറ്റി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് അധികാരികൾ എന്നിവർ സന്ദർശിച്ചു.