lic
എൽ.ഐ.സി.എ.ഒ.ഐ. ഏജന്റുമാരെ ക്ഷേമനിധിയിൽ ചേർക്കുന്നതിന്റെ തൊടുപുഴ താലൂക്ക്തല ഉദ്ഘാടനം എൽ.ഐ.സി.എ.ഒ.ഐ. ഡിവിഷൻ സെക്രട്ടറി സി.കെ.ലതീഷിന് നൽകി, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് അംഗം കെ.പി.മേരി നിർവ്വഹിക്കുന്നു.

തൊടുപുഴ : ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ എൽ.ഐ.സി ഏജന്റുമാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതെന്ന് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് അംഗം കെ.പി. മേരി പറഞ്ഞു. എല്ലാ തൊഴിലാളികളും ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയിൽ അംഗമാകണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം. 2018 ൽ പുതുതായി ഉൾപ്പെടുത്തിയ എൽ.ഐ.സി ഏജന്റുമാരെ ക്ഷേമനിധിയിൽ ചേർക്കുന്നതിന്റെ തൊടുപുഴ താലൂക്ക്തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മേരി. എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ തൊടുപുഴ ബ്രാഞ്ച് പ്രസിഡന്റ് സിന്ധു വിജയൻ അദ്ധ്യക്ഷയായി. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്. രാജി പദ്ധതി വിശദീകരിച്ചു. എൽ.ഐ.സി സീനിയർ ബ്രാഞ്ച് മാനേജർ ആർ. വാസുദേവൻ, എ.ടി.സി പ്രിൻസിപ്പൽ സിജോ ജോസ്, എൽ.ഐ.സി.എ.ഒ.ഐ. ഡിവിഷൻ സെക്രട്ടറി സി.കെ. ലതീഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഏലിയാസ് പി. മാത്യു സ്വാഗതവും ട്രഷറർ വി.ബി. ദിലീപ്കുമാർ നന്ദിയും പറഞ്ഞു.