മുട്ടം: ബൈക്കും ഗുഡ്സ് ആട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മുട്ടം വള്ളിപ്പാറ മച്ചാനിക്കൽ ഡെന്നീസിനാണ് (21) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11ന് മുട്ടം ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമായിരുന്നു അപകടം. മുട്ടം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തൊടുപുഴ ഭാഗത്തേക്ക് പോയ ഗുഡ്സ് ആട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റയാളെ നാട്ടുകാരും മുട്ടം പൊലീസും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.