തൊടുപുഴ: 13-ാമത് തൊടുപുഴ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് രാവിലെ 10.30ന് തൊടുപുഴ സിൽവർ ഹിൽസ് തീയേറ്ററിൽ തുടക്കം കുറിക്കും. വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മേള ഉദ്ഘാടനം ചെയ്യും. നഗരസഭ ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകരായ വി.സി. അഭിലാഷ്, അരുൺരാജ് കർത്ത, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെസി ആന്റണി, ആർ. ഹരി, നിർമല ഷാജി, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, കെ.എം. ബാബു, ഫാദർ ബോബി ആന്റണി, വിൽസൺ ജോൺ, യു.എ. രാജേന്ദ്രൻ, എം.എം. മഞ്ജുഹാസൻ എന്നിവർ പ്രസംഗിക്കും. താത്പര്യമുള്ള എല്ലാവർക്കും 100 രൂപയുടെ ഒരു ഡെലിഗേറ്റ് പാസ് എടുത്ത് നാല് ദിവസങ്ങളിലായി നടത്തുന്ന മുഴുവൻ സിനിമകളും കാണാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഇന്നത്തെ ഷോ
രാവിലെ 10.30- കുട്ടികളുടെ ചലച്ചിത്രം 'കുഞ്ഞുദൈവം'
2.30ന്- 'അറ്റ് ദി എൻഡ് ഓഫ് ദി ടണൽ' (സ്പാനിഷ്)
6.00- ഉദ്ഘാടന ചിത്രം 'ആളൊരുക്കം'
8.30ന് 'എ ഫന്റാസ്റ്റിക് വുമൺ' (ചിലി)