ഇടുക്കി: മൂലമറ്റത്തുള്ള റേഷൻ കടകളിൽ പുഴുവും പ്രാണികളുമുള്ള അരി വിതരണം ചെയ്തെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ റേഷൻകടകളിൽ തൊടുപുഴ താലൂക്കിലെ റേഷനിംഗ് ഇൻസ്‌പെക്ടർമാർ പരിശോധന നടത്തിയെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. ഏതെങ്കിലും റേഷൻ കടയിൽ നിന്ന് ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങൽ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ താഴെ കാണുന്ന ഫോൺ നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: ജില്ലാ സപ്ലൈ ഓഫീസർ, ഇടുക്കി- 9188527320, താലൂക്ക് സപ്ലൈ ഓഫീസർ, തൊടുപുഴ - 9188527363, താലൂക്ക് സപ്ലൈ ഓഫീസർ, ദേവികുളം- 91885227367, താലൂക്ക് സപ്ലൈ ഓഫീസർ, ഇടുക്കി- 9188527364, താലൂക്ക് സപ്ലൈ ഓഫീസർ, ഉടുമ്പൻചോല- 9188527366, താലൂക്ക് സപ്ലൈ ഓഫീസർ, പീരുമേട്- 9188527365.