മുരിക്കാശേരി: പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഈ അദ്ധ്യയന വർഷം നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള പഠനോത്സവം ഇന്ന് മുരിക്കാശേരി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കും. രാവിലെ 10ന് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ജിമ്മി നടുവത്തേട്ട് അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ ഫാ. ജോസ് നരിതൂക്കിൽ അനുഗ്രഹ പ്രഭാഷണവും കട്ടപ്പന ഡി.ഇ.ഒയിലെ വി. സജീവ് മുഖ്യപ്രഭാഷണവും നടത്തും. കൈയെഴുത്ത് മാസികയുടെ പ്രകാശനം പഞ്ചായത്ത് മെമ്പർ പ്രദീപ് ജോർജ് നിർവഹിക്കും. പ്രിൻസിപ്പൽ ഡെയ്സി അഗസ്റ്റിൻ, ഹെഡ്മാസ്റ്റർ ബിജമോൻ ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് ഷൈനി സജി, അദ്ധ്യാപക പ്രതിനിധികളായ റ്റെസിമോൾ ആന്റണി, വർഗീസ് വെട്ടിയാങ്കൽ, വിദ്യാർത്ഥി പ്രതിനിധി ജിയന്ന ഷിജോ എന്നിവർ പ്രസംഗിക്കും.