ഇടുക്കി: കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ ജില്ലയിലെ ഒന്നാം ദിവസത്തെ പര്യടനത്തിന് ആവേശകരമായ സമാപനം. രാവിലെ ഇരുമ്പുപാലത്ത് നിന്നാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. തുടർന്ന് അടിമാലി, നെടുങ്കണ്ടം, അണക്കര എന്നിവിടങ്ങളിലാണ് ഒന്നാം ദിവസത്തെ പര്യടനം നടന്നത്. ഇന്ന് രാവിലെ ചെറുതോണിയിൽ നിന്ന് പര്യടനത്തിന് തുടക്കമാകും. വൈകിട്ട് തൊടുപുഴയിലെ സമ്മേളനത്തോടെ ഇടുക്കി ജില്ലയിലെ പര്യടനം അവസാനിക്കും. ജനുവരി 24 ന് കാസർകോഡ് നിന്നാണ് കേരളയാത്രയ്ക്ക് തുടക്കമായത്. ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ അവസാനിക്കും. ജാഥയുടെ ചീഫ് കോർഡിനേറ്റർ റോഷി അഗസ്റ്റിൻ എം.എൽ.എയാണ് ജില്ലയിലെ പര്യടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓരോ പോയിന്റിലും നൂറ് കണക്കിനാളുകളാണ് ജാഥാ ക്യാപ്ടനെ സ്വീകരിക്കാൻ കാത്തുനിന്നത്. അടിമാലിയിൽ നടന്ന സ്വീകരണ സമ്മേളനം മുൻ എം.എൽ.എ എ.കെ. മണി ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്ത് ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്, അഡ്വ. അലക്സ് കോഴിമല, രാരിച്ചൻ നിരണാകുന്നേൽ, സാബു പരവരാകത്ത്, അഡ്വ. എം.എം മാത്യു, റെജി കുന്നംകോട്ട്, അഗസ്റ്റ്യൻ വട്ടക്കുന്നേൽ, ബാബു കക്കുഴി, ജിമ്മി മറ്റത്തിപ്പാറ, ജോസ് പാലത്തിനാൽ, ജിൻസൻ വർക്കി, തോമസ് പെരുമന, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മൗലവി, പ്രമോദ് നാരായൺ, ജോബ് മൈക്കിൾ, സജി കുറ്റിയാനിമറ്റം, തങ്കച്ചൻ വാലുമ്മേൽ, ഷിജോ തടത്തിൽ, എം.മോനിച്ചൻ, കെ.എൻ മുരളി, ഫിലിപ്പ് മലയാറ്റിൽ, ടി.ജെ ജേക്കബ്, ജോർജ് അമ്പഴം, ബോബൻ ജോൺ, ജോയി കിഴക്കേപ്പറമ്പിൽ, ടോമി തീവെള്ളി എന്നിവർ വിവിധ സമ്മേളനങ്ങളിൽ സംസാരിച്ചു.