road
ക്രമക്കേട് ആരോപണത്തെത്തുടർന്ന് രാജകുമാരിയിൽ റീ ടാറിംഗിനായി റോഡ് കുത്തിപ്പൊളിയ്ക്കുന്നു.

രാജാക്കാട്: കേന്ദ്ര റോഡ് വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന രാജാക്കാട്- പൂപ്പാറ റോഡിലെ രണ്ടാം ഘട്ട ടാറിംഗിനു ഗുണനിലവാരമില്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തു വന്നതോടെ നിർമാണം പൂർത്തിയാക്കിയ റോഡ് കുത്തിപ്പൊളിച്ച് വീണ്ടും ടാർ ചെയ്തു. നാലിന് രാത്രിയാണ് ടൗണിലെ 100 മീറ്ററോളം ഭാഗം രണ്ടാം ഘട്ട ടാറിംഗ് ചെയ്തത്. പിറ്റേന്ന് രാവിലെ ഈ ഭാഗം പൊട്ടിപൊളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പ്രതിഷേധവുമായെത്തിയ ഇവർ ദേശീയപാത അധികൃതരെ വിവരം അറിയിച്ചു. പരിശോധനയിൽ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ ഇന്നലെ റോഡ് കുത്തി പൊളിച്ച് റീ ടാർ ചെയ്യുകയായിരുന്നു. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തിരക്കിട്ട് റോഡ് നിർമാണം പൂർത്തിയാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.