കട്ടപ്പന: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ആഘോഷിക്കും. ഇന്ന് രാവിലെ 5.30 ന് പ്രഭാതഭേരി, 6.30 ന് ഗുരുപൂജ, ഏഴിന് ഗണപതിഹോമം, 8.10 ന് ശാഖാ പ്രസിഡന്റ് രജീഷ് ടി.ആർ പതാക ഉയർത്തും, ഒമ്പതിന് ഗുരുദേവ കൃതികളുടെ ആലാപനം, 10 ന് ഗുരുദേവ ഭാഗവത പാരായണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് ആറിന് സമൂഹപ്രാർഥന, ഏഴിന് ദീപാരാധന, 7.15 ന് കലവറ നിറയ്ക്കൽ, 7.30 ന് ലയമൂർത്തി ഭജനസംഘത്തിന്റെ ഭജന. എട്ടിന് രാവിലെ 5.30 ന് പ്രഭാതഭേരി, 6.30 ന് ഗുരുപൂജ, ഏഴിന് ഗണപതിഹോമം, എട്ടിന് കലശം, ഒമ്പതിന് മൃത്യുഞ്ജയ ഹോമം, 10 ന് ഗുരുദേവ ഭാഗവത പാരായണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് നാലിന് മഹാസുദർശന ഹോമം, 6.30 ന് സമൂഹപ്രാർഥന, 7.15 ന് കലാസന്ധ്യ. ഒമ്പതിന് രാവിലെ ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഒമ്പതിന് ഗുരുദേവ കൃതികളുടെ ആലാപനം, 10 ന് കലശപൂജ, 10.45 ന് കലശാഭിഷേകം, 11ന് ഉത്സവപൂജ, ഒന്നിന് പ്രസാദമൂട്ട്, രണ്ടിന് ഭാഗവത പാരായണം, വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്ര, 7.45 ന് ദീപാരാധന, എട്ടിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ടി.ആർ. രജീഷ് അദ്ധ്യക്ഷത വഹിക്കും. 8.30 ന് കട്ടപ്പന സ്വരലയ ഓർക്കസ്ട്രയുടെ ഗാനമേള.