അണക്കര: കുരുവൻപ്ലാക്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ പന്തലാനിയിൽ കുടുംബാംഗം. മക്കൾ: എൽസമ്മ, മേരിക്കുട്ടി, കുട്ടിയമ്മ, തങ്കമ്മ, തങ്കച്ചൻ, സണ്ണി, ചാക്കോച്ചൻ, തോമാച്ചൻ. മരുമക്കൾ: കുഞ്ഞുകുട്ടി, ചാക്കോ, ബീന, ലൗലി, ബെറ്റ്സി, ജെസി, പരേതരായ കുട്ടിയച്ചൻ, കുഞ്ഞച്ചൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.