കുമളി: ശ്രീ ദുർഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവം 12 മുതൽ 20 വരെ നടക്കും. മഹോത്സവത്തോടനുബന്ധിച്ച് ശ്രീമദ് നാരായണീയ യജ്ഞാനയജ്ഞം, പൊങ്കാല, വിശേഷാൽ പൂജകൾ, മഹാപ്രസാദ് ഊട്ട്, ഓട്ടൻതുള്ളൽ, ഭക്തിഗാനമേള, നാടകം, വിവിധ കലാരൂപങ്ങൾ, മുളപ്പയർ, താലപ്പൊലി തുടങ്ങിയ വാദ്യമേളങ്ങളോടുകൂടിയ തിരുഎഴുന്നള്ളത്ത് നടക്കും. തന്ത്രി മുഖ്യൻ താഴ്മൺമഠം കണ്ഠരര് രാജീവര് ഉത്സവത്തിന് നേതൃത്വം നൽകും. 12ന് ആരംഭിക്കുന്ന ശ്രീമദ് നാരായണീയ യജ്ഞം ആചാര്യൻ കൃഷ്ണാലയം കണ്ണൻവേദിക് നേതൃത്വം നൽകും. 17ന് രാവിലെ ആറിന് പൊങ്കാല. തുടർന്ന് പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. 20ന് പടിഞ്ഞാറെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വിവിധ കരകളിൽ നിന്നുമെത്തുന്ന ഭക്തജനങ്ങൾ പങ്കെടുക്കുന്ന എഴുന്നള്ളത്ത് നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് രവി നീലിമ, സെക്രട്ടറി വി.കെ. കേശവൻ വെട്ടികാട്ട്താഴെ എന്നിവർ അറിയിച്ചു.