ഇടുക്കി: സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ഇടുക്കി താലൂക്ക്തല സംഘാടക സമിതി രൂപീകരണ യോഗം ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണി വ്യാപാരഭവനിലും നടക്കും.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ഇടുക്കി: ഐ.ടി.ഡി.പിയുടെ പ്രവർത്തനപരിധിയിലുള്ള സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പ്രീമെട്രിക് സ്‌കോളർഷിപ്പ് ആനുകൂല്യം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സ്‌കൂൾ മേധാവികൾ മുഖേന പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി പ്രോജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ന്യൂ ബ്ലോക്ക്, തൊടുപുഴ, പിൻ- 685584 എന്ന വിലാസത്തിൽ അപേക്ഷകൾ നൽകണം. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. കേന്ദ്രസർക്കാരിന്റെ മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിലവിൽ വാങ്ങുന്നവർ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾക്ക് 04862 222399.
ജില്ലാ ആസൂത്രണ സമിതി യോഗം 11ന്
ഇടുക്കി: ജില്ലാ ആസൂത്രണ സമിതി യോഗം 11ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ദർഘാസ് ക്ഷണിച്ചു
ഇടുക്കി : 2018-19 സാമ്പത്തിക വർഷം അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്ന മറയൂർ, മാങ്കുളം പഞ്ചായത്തുകളിലെ പട്ടികവർഗ ഗുണഭോക്താക്കൾക്ക് ഷട്ടറിംഗ് ഷീറ്റുകൾ, പ്രോപ്പ് ത്രെഡഡ്, സ്പാൻ ഡബിൾ ബോൾട്ട്, അഡ്ജസ്റ്റർ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവർ 15ന് ഉച്ചക്ക് 12ന് മുമ്പായി മുദ്രവച്ച കവറിൽ ടെണ്ടറുകൾ ഇ.എം.ഡി, 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസിൽ ഹാജരാക്കണം. അന്നേ ദിവസം 12.30ന് ടെണ്ടറുകൾ തുറക്കും. ടെണ്ടർ ഫോമുകൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് 04864 224399.