തൊടുപുഴ: എം.ഇ.എസ് ജില്ലാ പ്രസിഡന്റായി അഡ്വ. പി.എച്ച്. ഹനീഫാ റാവുത്തറും സെക്രട്ടറിയായി ബാസിത് ഹസനും തിരഞ്ഞെടുക്കപ്പെട്ടു. ഷിബിലി സാഹിബ്, ഹബീബ് മുഹമ്മദ് (വൈസ് പ്രസിഡന്റുമാർ), കെ. മുഹമ്മദ് ഷാജി, എം.എം. നാസർ (ജോ. സെക്രട്ടറിമാർ), ഫൈസൽ കമാൽ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. തിരഞ്ഞെടുപ്പ് യോഗത്തിൽ സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് വി.എം. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. അബൂബക്കർ വരണാധികാരിയായിരുന്നു.