തൊടുപുഴ: പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള തട്ടികൂട്ട് പാക്കേജാണ് ഇടുക്കിക്കായി ധനമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. പ്രകൃതിക്ഷോഭമുണ്ടായിട്ട് ആറുമാസം കഴിഞ്ഞ് ബഡ്ജറ്റ് പ്രസംഗത്തിൽ പോലും വിട്ടു പോയ ഇടുക്കി പാക്കേജ് ഒറ്റ രാത്രി കൊണ്ടുണ്ടായത് ജനങ്ങളോടുള്ള ആത്മാർത്ഥതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്. നാല് കർഷകർ ആത്മഹത്യ ചെയ്ത ജില്ലയിൽ കർഷകരുടെ കടങ്ങൾ എഴുതിതള്ളാനോ പ്രകൃതിക്ഷോഭത്തിൽ മരണപ്പെട്ടവരുടെ നഷ്ട പരിഹാര തുക വർദ്ധിപ്പിക്കാനോ, കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പകരം സ്ഥലം അനുവദിക്കാത്തതോ ആയ തട്ടിക്കൂട്ട് പാക്കേജ് ഇടതു മുന്നണിയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പാക്കേജ് മാത്രമാണെന്നും ഡീൻ പറഞ്ഞു.