മുട്ടം: 60-ാമത് സംസ്ഥാന പോളിടെക്നിക് കായിക മേളയുടെ ഭാഗമായി മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിൽ നടന്ന ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് നടന്നു. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ടൂർണമെന്റിൽ ആലപ്പുഴ കാർമൽ പോളിടെക്നിക് കോളേജ് ഒന്നാം സ്ഥാനവും സെന്റ് മേരീസ് പോളിടെക്നിക് കോളേജ് പാലക്കാട് രണ്ടാം സ്ഥാനവും ഗവ. പോളിടെക്നിക് കോളേജ് കളമശേരി മൂന്നാം സ്ഥാനവും നേടി. മുട്ടം ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പി. പ്രകാശൻ സമ്മാനദാനം നിർവഹിച്ചു. സ്റ്റേറ്റ് ബാസ്‌ക്കറ്റ്ബാൾ സെക്രട്ടറിയും നാഷണൽ ബാസ്‌ക്കറ്റ്ബാൾ റഫറിയുമായ ഡോക്ടർ പ്രിൻസ് ആശംസകൾ അർപ്പിച്ചു. കേരള പോളിടെക്നിക് കോളേജ് സ്‌പോർട്സ് അസോസിയേഷൻ സെക്രട്ടറിയുമായ ശോഭന കെ.ആർ. നന്ദി പറഞ്ഞു.