filim-festival
ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവഹിക്കുന്നു

തൊടുപുഴ: ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ കാഴ്ചയൊരുക്കി 13-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ ഏഴിന് വൈകിട്ട് അഞ്ചിന് തൊടുപുഴ ഫിലിംസൊസൈറ്റി പ്രസിഡന്റ് വിൽസൺ ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഭദ്രദീപം കൊളുത്തി ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. സംവിധായകരായ അജേഷ് ശശിധരൻ, അരുൺരാജ് കർത്ത എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർ കെ.കെ.ആർ റഷീദ്, ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ കെ.എം. ബാബു, മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ രമേശ്, ഫിലിംസൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ, ട്രഷറർ എം.എം. മഞ്ജുഹാസൻ എന്നിവരും പ്രസംഗിച്ചു. രാവിലെ 10.30ന് ദേശീയപുരസ്‌കാരം നേടിയ 'കുഞ്ഞു ദൈവം" നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി പ്രദർശത്തിനു ശേഷം പ്രേക്ഷകരുമായി സംവദിച്ചു. ഉച്ചയ്ക്ക് 2.30ന് സ്പാനിഷ് ചിത്രമായ At the End of the tunnel, വൈകിട്ട് ആറിന് ഉദ്ഘാടനചിത്രമായ ആളൊരുക്കം, രാത്രി 8.30ന് ചിലിയിൽ നിന്നുള്ള ചിത്രമായ A fantastic Women എന്നിവയും പ്രദർശിപ്പിച്ചു.

ഇന്നത്തെ ഷോ

 രാവിലെ 10.30- the way back (അമേരിക്ക)

 ഉച്ചയ്ക്ക് 2- Tell No one (ഫ്രഞ്ച്)

 ​വൈകിട്ട് 5.30- സ്വാതി തിരുനാൾ

 രാത്രി 8- ന്യൂട്ടൺ ( ഹിന്ദി)