jj
കേരളകോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി നയിക്കുന്ന കേരള യാത്ര ചെറുതോണിയിൽ റോഷി അഗസ്റ്റിൻ എം.എൽ.എ സ്വീകരിക്കുന്നു

ചെറുതോണി : ബഡ്ജറ്റിൽ തുക നീക്കി വയ്ക്കാതെ ഇടുക്കിയ്ക്ക് പ്രഖ്യാപിച്ച അയ്യായിരം കോടിയുടെ കാർഷിക പാക്കേജ് ഇലക്ഷൻ തട്ടിപ്പാണെന്ന് കേരള കോൺഗ്രസ്(എം)​ വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. ഇടുക്കിയുടെ പുനരുദ്ധരണത്തിന് ബഡ്ജറ്റിൽ തുക നീക്കി വയ്ക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം നടത്തിയ ഇടപെടലിനെ തുടർന്നാണ് സർക്കാർ കടലാസ് പാക്കേജ് പ്രഖ്യാപിച്ചത്. കേരളയാത്രയ്ക്ക് ചെറുതോണിയിൽ നടത്തിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കർഷകർക്ക് പ്രധാന്യം നൽകി ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാത്ത ഒരുസർക്കാരിനും മുന്നോട്ടു പോകാനാകില്ല. ബഡ്ജറ്റിൽ ഇടുക്കിയെ പൂർണമായും അവഗണിച്ചിരുന്നു. വാഴത്തോപ്പ് വഞ്ചിക്കവലയിൽ നിന്ന് ആരംഭിച്ച പ്രകടനം റോഷി അഗസ്റ്റിൻ എം.എൽ.എ ഫ്ളാഗ്ഓഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അദ്ധ്യക്ഷത വഹിച്ച യോഗം യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.