തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം ഒമ്പതിന് കൊടിയേറി 16 ന് ആറാട്ടോടെ സമാപിക്കും. ഒമ്പതിന് രാത്രി എട്ടിന് തന്ത്രി മുഖ്യൻ പുലയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടക്കും. കൊടിയേറ്റിന് ശേഷം കാഥികൻ പാല നന്ദകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും. 10 ന് രാവിലെ നടതുറക്കൽ,​ 5.30 ന് ഗണപതി ഹോമം,​ ആറിന് ഉഷപൂജ,​ ഏഴിന് എതൃത്ത പൂജ,​ 8.30ന് പന്തീരടി പൂജ,​ നവകം,​ 9.30 ന് ശ്രീഭൂതബലി,​ 11.30 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ ഏഴിന് ഗാനസന്ധ്യ,​ 7.30 ന് അത്താഴപൂജ,​ എട്ടിന് ശ്രീഭൂതബലി,​ വിളക്ക്,​ 11ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് ഏഴിന് ഭക്തിഗാനമേള,​ 12 ന് വൈകിട്ട് ഏഴിന് ഭജന,​ 13ന് രാവിലെ 11 മുതൽ ഉത്സവബലി ദർശനം,​ വൈകിട്ട് 7.30 ന് ഭക്തിഗാനമഞ്ജരി,​ 14 ന് രാവിലെ 11ന് ഉത്സവബലി ദർശനം,​ തുടർന്ന് പ്രസാദ ഊട്ട്,​ വൈകിട്ട് ഏഴ് മുതൽ നാദലയം അവതരിപ്പിക്കുന്ന ഗാനമേള. 15ന് രാവിലെ 11 ന് ഉത്സവബലിദർശനം,​ വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ,​ 8.30 ന് ഭക്തിഗാനാർച്ചന,​ 16 ന് ആറാട്ട് മഹോത്സവം. രാവിലെ എട്ടിന് മുല്ലയ്ക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്,​ വൈകിട്ട് 4.30 മുതൽ കാഴ്ചശ്രീബലി,​ സ്പെഷ്യൽ പ‌ഞ്ചവാദ്യം,​ 6.30ന് നാമസങ്കീർത്തനം,​ രാത്രി എട്ടിന് കൊടിയിറങ്ങി ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്,​ രാത്രി ഒമ്പതിന് ആറാട്ട്,​ 11.30 ന് തിരുമുമ്പിൽ പറവയ്പ്പ് എന്നിവ നടക്കും.