ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ 2019-20 അധ്യയന വർഷത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 18, 19 തീയതികളിൽ രാവിലെ 9.30ന് വിദ്യാലയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.kvidukki.gov.in സൈറ്റ് സന്ദർശിക്കുക

വാക്ക് ഇൻ ഇന്റർവ്യൂ

ഇടുക്കി : ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിലേക്കുള്ള ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനപ്രകാരം നിയമനം നടത്തുന്നതിന് 14ന് രാവിലെ 11.30ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ പ്ലസ് ടു/ പി.ഡി.സി സയൻസ് ഐച്ഛിക വിഷയമായെടുത്ത് ബി.എസ്.സി എം.എൽ.റ്റി/ സർക്കാർ അംഗീകൃത ഡി.എം.എൽ.റ്റി കോഴ്സ് പാസായവരായിരിക്കണം. പ്രായപരിധി 45 വയസിൽ താഴെ. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും വയസു വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.

യു.എ.ഇ-യിൽ എൻഡോസ്‌കോപി ടെക്നീഷൻ ഒഴിവ്

ഇടുക്കി : യു.എ.ഇ-യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്‌കോപി ടെക്നീഷ്യൻമാരുടെ 2 ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം 6000 യു.എ.ഇ ദിർഹം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും. പ്രായപരിധി 22 നും 35 നും മധ്യേ. 2 മുതൽ 5 വർഷം വരെ ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള എൻഡോസ്‌കോപി ടെക്നീഷൻമാർ ഈമാസം 20 ന് മുമ്പായി നോർക്ക റൂട്ട്സ് (www.norkaroots.net) വെബ് സൈററിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾ 0471-2770577 നമ്പരിൽ ലഭിക്കും.

കട്ടപ്പന ഐ.ടി.ഐ: പൂർവ വിദ്യാർത്ഥി സംഗമം 12ന്

ഇടുക്കി : കട്ടപ്പന ഐ.ടി.ഐയിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും അലുമിനി അസോസിയേഷൻ രൂപീകരണവും 12ന് രാവിലെ 10.30ന് ഐ.ടി.ഐ ഐ.എം.സി ഹാളിൽ നടത്തും. എല്ലാ പൂർവ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രൻസിപ്പൽ അറിയിച്ചു.