തൊടുപുഴ: മണക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്നു വരുന്ന ആരോഗ്യ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിന്റെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ സോഷ്യൽ ഓഡിറ്റ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്സൺ ജിൻസി ജോമോൻ അദ്ധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രാഹുൽ രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജോയി ജോസഫ് , എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി.എം.ഹാജറ , കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ.കെ.കെ.ഷാജി, പഞ്ചായത്ത് സെക്രട്ടറി ലൗലി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ , മെഡിക്കൽ ഓഫീസർ ഡോ.രാഹുൽ രാഘവൻ എന്നിവർ പ്രതികരണങ്ങൾക്ക് വിശദീകരണം നല്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. സുനിൽ കുമാർ സ്വാഗതവും സുമേഷ് എം.കൊട്ടാരം നന്ദിയും പറഞ്ഞു.