ചുരുളി: എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖ ഗുരുദേവക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവരുന്ന ഉത്സവ ചടങ്ങുകളുടെ സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 11ന് കലശാഭിഷേകം നടക്കും. വൈകിട്ട് 5.30ന് കത്തിപ്പാറയിൽ നിന്ന് താളമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്ര 6.30ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധന, പുഷ്പാർച്ചന, അത്താഴപൂജ, കൊടിയിറക്ക് തുടങ്ങിയ ചടങ്ങുകൾ നടക്കും. ശിവഗിരി മാഹാസമാധി മന്ദിരത്തിൽ നിന്ന് പകർന്നുകൊണ്ടുവന്ന ദിവ്യജ്യോതി ശാഖയിലെ മുഴുവൻ അംഗവീടുകളിലും എത്തിച്ച് ഗുരുദേവചൈതന്യം പ്രദാനം ചെയ്യുന്ന പ്രത്യേക ചടങ്ങും ഈ വർഷത്തെ ഉത്സവത്തിന്റെ സവിശേഷതയായിരുന്നു. കെ.എസ്.സുരേഷ് ശാന്തി, എൻ.ആർ. പ്രമോദ് ശാന്തി, സോജു ശാന്തി എന്നിവർ ഉത്സവചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സാജു ഇടപ്പറമ്പ് അദ്ധ്യക്ഷത വഹിക്കും.