നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ ആദ്യ സാരഥി പച്ചടി ശ്രീധരന്റെ അനുസ്മരണം ഇന്ന് നെടുങ്കണ്ടം യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.15ന് പച്ചടി ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടക്കും. 10ന് അനുസ്മരണ സമ്മേളനം നടക്കും. പച്ചടി ശ്രീധര സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ളായ്ക്കൽ സ്വാഗതം പറയും. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ,​ഇൻസ്പെക്ടിംഗ് ഓഫീസർ പി.ആർ. മുരളീധരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പച്ചടി ശ്രീധര സ്മാരക ധനസഹായ വിതരണം ലേഖ പച്ചടി ശ്രീധരൻ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ,​ കെ.എൻ തങ്കപ്പൻ,​ ഷാജി പുള്ളോലിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.