തൊടുപുഴ : നഗരസഭയിലേക്ക് അടക്കേണ്ട കെട്ടിടനികുതി കുടിശിക മുഴുവനും ഒറ്റത്തവണയായി അടക്കുന്നവർക്ക് പിഴപലിശ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവായതായി നഗരസഭാ ആക്ടിംഗ് ചെയർമാൻ അഡ്വ.സി.കെ.ജാഫർ അറിയിച്ചു. നികുതികുടിശിക എത്രവർഷത്തേതാണെങ്കിലും മാർച്ച് 31 നകം ഒന്നിച്ച് അടക്കുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അടുത്ത വർഷം മുതൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ലായെന്ന് സർക്കാർ ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുള്ളതായും, ഈ അവസരം എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.