ഇടുക്കി : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അർഹതാ നിർണയ ക്യാമ്പ് 19 ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 20 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടത്തും.
ക്യാമ്പിൽ പങ്കെടുക്കുന്നവർ 2017 - 18 ലെ മുച്ചക്ര വാഹന ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവരും വാഹനം ഉപയോഗിക്കുന്നതിന് പ്രാപ്തിയുള്ളവരുമായിരിക്കണം. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻകാർഡ്/ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നീ രേഖകളുടെ പകർപ്പുകൾ വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (വരുമാന പരിധി ജനറൽ വിഭാഗം ഒരു ലക്ഷം രൂപ, എസ്.സി രണ്ട് ലക്ഷം), എസ് സി വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മുമ്പ് മുച്ചക്ര വാഹനം ലഭിച്ചിട്ടില്ല എന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഡ്രൈവിംഗ് ലൈസൻസ്/ ലേണേഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണമെന്ന് ജില്ലാ സാമുഹ്യ നീതി ഓഫീസർ അറിയിച്ചു. ഫോൺ: 04862 228160.