തൊടുപുഴ : ദേശാഭിമാനി തൊടുപുഴ ഏരിയാ ലേഖകനും തൊടുപുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജോയിന്റ് സെക്രട്ടറിയുമായ മണക്കാട് പൂവാങ്കൽ പി.ഐ സാബു (58) നിര്യാതനായി. കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അന്ത്യം. 1982 മുതൽ ദേശാഭിമാനി ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. ദേശാഭിമാനി കോട്ടയം യൂണിറ്റിൽ പ്രൂഫ് റീഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽതന്നെ തൊടുപുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ചുമതലയും നിർവഹിച്ചിരുന്നു. പൂവാങ്കൽ പരേതനായ കുഞ്ഞാപ്പന്റെയും കമലമ്മയുടെയും മകനാണ്. ഭാര്യ: ശോഭനകുമാരി (ഇടുക്കി ജില്ലാ സഹകരണ ആശുപത്രി, തൊടുപുഴ). മക്കൾ: അഭിഷേക് (അപ്പു, ഫിലിപ്‌സ് കമ്പനി ബംഗളൂരു), അഭിജിത് (ബികോം രണ്ടാം വർഷ വിദ്യാർഥി, മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്). സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ.