തൊടുപുഴ: ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി ജനുവരി 30ന് കാസർഗോഡു നിന്നും ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാംസ്‌കാരിക ജാഥയ്ക്ക് തൊടുപുഴയിൽ സ്വീകരണം നൽകി. സ്വീകരണയോഗം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ജാഥ വൈസ് ക്യാപ്ടൻ എൻ.വി. പ്രദീപ്കുമാർ, ജില്ലാ പ്രസിഡന്റ് നിഷ സോമൻ, ഹാപ്പി കെ. വർഗീസ്, അനി വർഗീസ്, ഷിബു വൈക്കം, സാദിക്ക് എം.എ., ജോസ് പാലിയത്ത് എന്നിവർ സംസാരിച്ചു.
കലാജാഥയിൽ അൻപതിൽ പരം കലാകാരൻമാർ അണിനിരന്നു.