വണ്ടിപ്പെരിയാർ: സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നും ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ഡൈമുക്ക് സ്വദേശി ബിജുവിന്റെ വീട്ടുമുറ്റത്ത് നിന്നാണ് ചന്ദനമരം മോഷണം പോയത്. വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയം. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. വണ്ടിപ്പെരിയാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ. എം.പി. സാഗറും സംഘവും സ്ഥലത്ത്എത്തി പരിശോധന നടത്തിയശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏകദേശം ഇരുപത് ഇഞ്ച് വണ്ണമുള്ള ചന്ദന മരമാണ് മോഷണം പോയത്.