ചെറുതോണി: പടമുഖം ക്ഷീരോത്പാദക സഹകരണസംഘത്തിൽ 8 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഇതേതുടർന്ന് സെക്രട്ടറി ബിജു എബ്രഹാമിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ജില്ലാ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ യു.ഡി.എഫ് ഭരണസമിതിയാണ് സെക്രട്ടറിക്ക് എതിരെ നടപടിയെടുത്തത്. മുൻ ഭരണസമിതിയുടെ കാലത്ത് അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ക്ഷീര കർഷകർക്ക് വിതരണം ചെയ്യാൻ വച്ചിരുന്ന 1.75 ലക്ഷം രൂപ മോഷണം പോയ സംഭവത്തിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുരിക്കാശേരി പൊലീസ് ചാർജ് ചെയ്ത കേസിൽ അന്വേഷണം നിലച്ചമട്ടാണ്.